KeralaTop News

ഗുരുവായൂരിൽ കല്യാണ മേളം തുടങ്ങി; ഇന്ന് 358 വിവാഹങ്ങൾ

Spread the love

ഗുരുവായൂരിൽ ഇന്ന് നടക്കുന്നത് റെക്കോർഡ് വിവാഹങ്ങൾ. 358 എണ്ണമാണ് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾക്കായി 6 കല്യാണമണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചു.

പുലർച്ചെ നാലുമണി മുതൽ വിവാഹങ്ങൾ ആരംഭിച്ചു. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ 6 ക്ഷേത്രം കോയ്മമാരെയും നിയോഗിച്ചിട്ടുണ്ട്. മണ്ഡപങ്ങൾക്ക് സമീപം രണ്ട് മംഗള വാദ്യ സംഘവും ഉണ്ട്. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനമുള്ളൂ. ക്ഷേത്രദർശനം സുഗമമായി നടത്താനും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

താലികെട്ട് ചടങ്ങു കഴിഞ്ഞാൽ വിവാഹ സംഘം ദീപസ്തംഭത്തിനു മുന്നിൽ തൊഴുത് തെക്കേനട വഴി മടങ്ങണം. ദർശനം കഴിഞ്ഞാൽ പടിഞ്ഞാറെനട, തെക്കേനട വാതിലുകളിലൂടെ പുറത്തു പോകണം.
ഭഗവതിക്കെട്ടിലൂടെ പുറത്തേക്ക് വിടില്ല. കിഴക്കേ നടയിലും കല്യാണ മണ്ഡപങ്ങളുടെ സമീപവും പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ നടത്താൻ അനുവദിക്കില്ല.