Top NewsWorld

പലസ്തീൻ കടന്നു കയറ്റത്തിന് കൊളോണിയൽ രാജ്യങ്ങൾ പിന്തുണ നൽകുന്നു, സാഹചര്യം വളരെ മോശം; അംബാസിഡർ അദ്നാൻ അബു അൽ ഹൈജ

Spread the love

യുദ്ധം തുടരുന്നതിനാൽ പലസ്തീനിലെ സാഹചര്യം വളരെ മോശമെന്ന് അംബാസിഡർ അദ്നാൻ അബു അൻ ഹൈജ . ഇരു രാജ്യങ്ങളുടേയും സുഹൃത്തായ ഇന്ത്യ വെടിനിർത്തലിനായി മുൻകൈ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും. പലസ്തീനിലെ കടന്നുകയറ്റത്തിന് ലോകരാജ്യങ്ങൾ പിന്തുണ നല്കുന്ന സാഹചര്യം നിലവിലുണ്ടെന്നും അദ്നാൻ അബു അൻ ഹൈജ കുറ്റപ്പെടുത്തി.

ലോകരാജ്യങ്ങൾ മൗനം പാലിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്നാൻ അബു അഴിമതിക്കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണ് പലസ്തീനിന് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നും ഭരണത്തുടർച്ച ലഭിച്ചില്ലെങ്കിൽ അഴിമതി കേസിൽ നെതന്യാഹുവിന് ജയിലിൽ പോകേണ്ടിവരുമെന്നും പറഞ്ഞു.

ഇപ്പോഴും പലസ്തീനിൽ പന്ത്രണ്ടായിരത്തിൽ അതികം ആളുകൾ തടവിലാണുള്ളത്. ഇവരെപ്പറ്റി ഒരു വിവരവും ഇനിയും ലഭിച്ചിട്ടിലായെന്നും കൂട്ടിച്ചേർത്തു. പലസ്തീനിൽ ഏതാണ്ട് 85 ശതമാനത്തോളം കെട്ടിടങ്ങളാണ് തകർന്നു വീണിട്ടുള്ളത്. ഇതിൽ ആശുപത്രികളും സ്കൂളുകളും ഉൾപ്പെടും.

അതേസമയം, ജബാലിയയിലെ അഭയാർഥി ക്യാംപിൽ ഉൾപ്പെടെ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങളിൽ 61 പലസ്തീൻകാർ കൊല്ലപ്പെട്ടു. 11 മാസം പിന്നിട്ട ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നയതന്ത്രശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. ജബാലിയയിലെ ഹലിമ അൽ സാദിയ സ്കൂളിലെ അഭയാർഥി ക്യാംപിൽ ബോംബാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.