KeralaTop News

കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; 11 പേർ ചികിത്സയിൽ

Spread the love

മഞ്ഞപ്പിത്തം വ്യാപിക്കുന്ന കോഴിക്കോട് കൊമ്മേരിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ
ഊർജിതമായി മുന്നോട്ട് പോകുന്നതിനിടെ 11 പേർക്ക് കൂടി രോഗം സ്ഥിരികരിച്ചു. രോഗബാധിതരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആകെ 39 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോർപ്പറേഷൻ ആരോഗ്യവിഭാഗം ഇന്ന് പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. ഇതിൻ്റെ പരിശോധന ഫലവും ഉടൻ പുറത്ത് വരും.

പൊതുകിണറിലെ വെള്ളത്തിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ രോഗത്തിൻ്റെ ഉറവിടം കണ്ടെത്തിട്ടില്ല. അതിനിടെ കാസർഗോഡ് പടന്നക്കാട് കാർഷിക കോളേജിലെ വിദ്യാർഥിയ്ക്ക് H1 N 1 സ്ഥിരികരിച്ചു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരികരണം. വിദ്യാർത്ഥികൾ നിലവിൽ ചികിത്സയിലാണ്.

അതേസമയം, അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് H1 N 1 സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ എച്ച്1എന്‍1 ബാധിച്ച് എറവ് സ്വദേശി മരിച്ചിരുന്നു. എറവ് സ്വദേശിനി മീനയാണ് മരിച്ചത്. എച്ച്1എന്‍1 ബാധയെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.