സ്വര്‍ണവില ഇടിഞ്ഞു; ഓണവിപണിക്ക് ആശ്വാസം
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6680 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. ഒറ്റയടിക്ക് 400 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6720 രൂപയായിരുന്നു. തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്നലെ വലിയ വര്‍ധനവുണ്ടായത്.
കേരളത്തിലെ സീസണ്‍ സജീവമായിരിക്കെ വിലയിലെ ഈ കടന്നുകയറ്റം വിവാഹ പാര്‍ട്ടികളെ ബാധിക്കും. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതിനാല്‍ വില്പന നല്ലനിലയിലാണ് മുന്നോട്ടു പോകുന്നതെന്ന് സ്വര്‍ണവ്യാപാരികള്‍ പറയുന്നു. മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് വിലയിലെ കയറ്റം ബാധിക്കാറില്ല.