സിനിമാ പെരുമാറ്റ ചട്ടവുമായി WCC; പുതിയ നിർദ്ദേശങ്ങളടങ്ങുന്ന പരമ്പര ഇന്ന് മുതൽ
എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ പരമ്പരയുമായി ഡബ്ല്യൂസിസി. ഹേമകമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യൂസിസി നടത്തിയ പഠനമാണ് പരമ്പരയ്ക്ക് ആധാരം.
പ്രതിദിനം ഓരോ നിർദ്ദേശങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.
ഇന്നുമുതല്‍ പരമ്പര ആരംഭിക്കുന്ന വിവരം ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. സിനിമയെ വെള്ളിത്തിരയുടെ ഉള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടവുമായാണ് ഡബ്ല്യൂസിസി എത്തുന്നത്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.
ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം !
കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക!
അതേസമയം, ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ വൻ ചലനങ്ങളാണ് നടന്നിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്ന പശ്‌ചാത്തലത്തിൽ നിരവധിയാളുകളാണ് തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മുന്നോട്ട് വന്നത്.
Read Also: മുൻകൂർ ജാമ്യ ഉത്തരവ് പരിധി വിട്ട ഉത്തരവ്: മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ
96 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിന് പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇനി തങ്ങള്‍ക്കെതിരായ സൈബര്‍ അറ്റാക്കിന്റെ കാലമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.