NationalTop News

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു

Spread the love

ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. ബി.ജെ.പി എം.എൽ.എയും രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വാർത്ത പങ്കിട്ടു, ഇരുവരുടേയും ബിജെപി മെമ്പർഷിപ്പ് കാർഡുകൾ പങ്കുവച്ചാണ് റിവാബയുടെ പോസ്റ്റ്.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ജഡേജ അംഗത്വം സ്വീകരിച്ചത്. 35 കാരനായ ജഡേജ രാജ്യാന്തര ട്വന്റി 20യിൽ നിന്നും ഇക്കഴിഞ്ഞ ജൂണിൽ വിരമിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യൻ ഓൾറൗണ്ടർ വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ രോഹിത് ശർമ്മയും ഐസിസി ലോകകപ്പ് കിരീടം നേടിയതിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

റിവാബ 2019-ൽ ബി.ജെ.പിയിൽ ചേരുകയും 2022-ൽ ജാംനഗർ അസംബ്ലി സീറ്റിൽ നിന്ന് പാർട്ടി അവരെ മത്സരിപ്പിക്കുകയും ചെയ്തു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കർഷൻഭായ് കർമൂറിനെ പരാജയപ്പെടുത്തി അവർ വിജയിച്ചു.