ഢോല്‍ കൊട്ടി മോദി, സിങ്കപ്പൂരില്‍ പ്രധാനമന്ത്രിക്ക് ആവേശോജ്വല സ്വീകരണം
ബുധനാഴ്ച സിംഗപ്പൂരില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഒത്തുകൂടിയ ഇന്ത്യന്‍ പ്രവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. പരമ്പരാഗതമായ സംഗീതോപകരണങ്ങളും നൃത്ത പ്രകടനങ്ങളുമായി മോദിയെ സ്വീകരിക്കാന്‍ കാത്തു നിന്ന ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രി അവരോടൊപ്പം ഢോല്‍ കൊട്ടി. താളം പിടിക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ബ്രൂണൈ സന്ദര്‍ശനത്തിന് ശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ശില്‍പക് ആംബുലെ, ഇന്ത്യയിലെ സിങ്കപ്പൂര്‍ ഹൈക്കമ്മിഷണര്‍ സൈമണ്‍ വോങ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളും പ്രധാനമന്ത്രിയെ വരവേറ്റു.
2018ലാണ് മോദി അവസാനമായി സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. അന്ന് അദ്ദേഹത്തോടൊപ്പം വിദേശകാര്യ എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉണ്ടായിരുന്നു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങിന്റെ ക്ഷണപ്രകാരമാണ് നിലവിലെ മോദിയുടെ സന്ദര്‍ശനം. ബ്രൂണൈ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ബുധനാഴ്ച സിങ്കപ്പൂരിലെത്തിയത്.