Saturday, February 22, 2025
KeralaTop News

സിദ്ദിഖിനെതിരായ ബലാത്സം​ഗകേസ്: പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മാസ്കറ്റ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തി

Spread the love

തിരുവനന്തപുരം: സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയിൽ ചിത്രീകരിച്ചു.

മുകേഷ്, ഇടവേള ബാബു, മണിയൻ പിളള രാജു അടക്കമുളളവർക്കെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയുടെ തെളിവെടുപ്പ് ഇന്നും തുടരും.ഇടവേള ബാബുവിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിലും ബോൾഗാട്ടി പാലസ് ഹോട്ടലിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഇടവേള ബാബുവിന്‍റെ കലൂരുളള ഫ്ളാറ്റിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ മൊഴി. മുകേഷിന്‍റെ മരടിലെ വില്ലയിൽ നടിയെ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.