കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു; ആളപായമില്ല
ഉത്തരാഖണ്ഡ് കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു. തകരാറിലായ ഹെലികോപ്റ്റർ വ്യോമസേനയുടെ MI 17 ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം.
സംഭവത്തിൽ ആളപായമില്ല. തകരാറിലായ ഹെലികോപ്റ്റർ ഉയർത്തുന്നസമയത്ത് റോപ്പ് പൊട്ടിയതാണ് MI-17 ൻ്റെ ബാലൻസ് നഷ്ടപ്പെടാൻ കാരണം. ഇതേ തുടർന്ന് ഒഴിഞ്ഞ സ്ഥലത്തേക്ക് ലാൻഡിംഗ് നടത്തിയതിനാൽ അപകടം ഒഴിവായെന്നും അധികൃതർ പറഞ്ഞു.
കേദാർനാഥ് ഹെലിപാഡിന് സമീപം ഇറങ്ങിയ ഹെലികോപ്റ്റർ ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം.
അതേസമയം, നേരത്തെ പൂനെയിൽ ഒരു സ്വകാര്യ ഹെലികോപ്റ്റർ തകർന്ന് വീണിരുന്നു. മുംബൈ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ പൂനെ ജില്ലയിലെ പോഡ് ഗ്രാമത്തിന് സമീപമാണ് സ്വകാര്യ ഹെലികോപ്റ്റർ തകർന്നു വീണത്. എഡബ്ല്യു 139 മോഡലായ ഹെലികോപ്റ്ററിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്.