BusinessTop News

ഇത് സ്വര്‍ണം വാങ്ങാന്‍ നല്ല സമയമോ? തുടര്‍ച്ചയായ രണ്ടാം ദിനവും വിലയിടിഞ്ഞു

Spread the love

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. ഇന്ന് നേരിയ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണവിലയില്‍ 80 രൂപയുടെ കുറവും രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6695 രൂപ എന്ന നിരക്കിലും പവന് 53560 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്

ഇന്നലെ സ്വര്‍ണം ഗ്രാമിന് 6705 രൂപയും പവന് 53640 രൂപയുമായിരുന്നു. ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും കൂടുന്ന കാഴ്ചയാണ് ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടത്.

കേന്ദ്ര ബജറ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്.