Thursday, December 26, 2024
Latest:
KeralaTop News

‘സിനിമാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: കലാകാരികളുടെ മുന്നിൽ ഉപാദികൾ ഉണ്ടാകരുത്’; മുഖ്യമന്ത്രി

Spread the love

സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാര വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മോഹൻലാലിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മനസ്സുകളെ മലിനമാക്കുന്ന പ്രവർത്തികൾ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണ്. കലാകാരികളുടെ മുന്നിൽ ഉപാദികൾ ഉണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരാധന ധാർമിക മുല്യമായി തിരിച്ചു നൽകാൻ താരങ്ങൾക്ക് കടമയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മോഹൻലാലിന് ആണ് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ചത്. നിശാഗന്ധിയിൽ നടക്കുന്ന ‘ശ്രീമോഹനം’ പരിപാടിയിലാണ് പുരസ്‌കാരം മോഹൻലാലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചത്. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.