KeralaTop News

‘വെളിപ്പെടുത്തലിൽ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നു; FIR ഇട്ടതു കൊണ്ട് അംഗങ്ങൾക്ക് എതിരെ നടപടി എടുക്കില്ല’; ബി ഉണ്ണികൃഷ്ണൻ

Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം മാധ്യമങ്ങളെ കാണാം എന്ന് കരുതിയിരുന്നത്. എന്നാൽ ചിലർ എതിർത്തതിനാൽ സാധ്യമായില്ലെന്ന് ബി ഉണ്ണികൃഷ്ണൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഫെഫ്ക ചർച്ച ചെയ്തതിന് ശേഷം നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വെളിപ്പെടുത്തൽ വന്ന ഉടൻ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. മുഴുവൻ പേരുകളും പുറത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഫ്ഐആർ ഇട്ടതു കൊണ്ട് മാത്രം ഫെഫ്ക അംഗങ്ങൾക്ക് എതിരെ നടപടി എടുക്കില്ല. കുറ്റം തെളിഞ്ഞാൽ മാത്രമേ നടപടി ഉണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

സംഘടനക്ക് കീഴിലെ എല്ലാ യൂണിയനുകളുമായി സംസാരിച്ച് തീരുമാനങ്ങൾ എടുത്ത് മുഖ്യമന്ത്രിക്ക് കൈമാറും. ഫെഫ്കയുടെ വിശകലനം സെപ്റ്റംബർ എട്ടാം തീയതി പറയും. ആഷിഖ് അബുവിൻ്റെ രാജി തമാശയായി തോന്നിയെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

അതേസമയം സംവിധായകൻ വി കെ പ്രകാശിനെതിരായ ലൈംഗിക ആരോപണപരാതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാൻ പൊലീസ് തീരുമാനം. യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് വി കെ പ്രകാശിനെതിരെ കേസെടുത്തത് . ഐപിസി 354 A (1) i വകുപ്പാണ് ചുമത്തിയത്. സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി.