‘ഓണം കൊള്ള’യിൽ റെയിൽവേക്ക് നിസ്സംഗത, കൊച്ചി-ബംഗ്ളുരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ നിർത്തലാക്കി, വലഞ്ഞ് മലയാളികൾ
കൊച്ചി : ഓണം കൊള്ളയിൽ നിസംഗത പാലിച്ച് റെയിൽവേ. മികച്ച വരുമാനമുണ്ടായിരുന്ന കൊച്ചി-ബംഗ്ളുരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ നിർത്തലാക്കിയതോടെ ബംഗ്ളൂരു മലയാളികൾ ഓണം സീസണിൽ പ്രതിസന്ധിയിലായി. ഓഗസ്റ്റ് 26 വരെ സർവീസ് നടത്തിയ ട്രെയിൻ ഇനി എന്ന് സർവീസ് വീണ്ടും തുടങ്ങുമെന്നതിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഓണം ഉത്സവ സീസൺ അടുത്തിരിക്കെ ആയിരക്കണക്കിന് മലയാളികളുടെ നാട്ടിലേക്കുളള യാത്ര അനിശ്ചിത അവസ്ഥയിലാക്കിയാണ് റെയിൽവേ സർവീസ് നിർത്തലാക്കിയത്. തീവെട്ടി കൊള്ളയാണ് ബംഗളുരു-കൊച്ചി ബസ് റൂട്ടിൽ നടക്കുന്നത്. ഇത് ഓണം അടക്കമുളള ഉത്സവ സീസണിലും അവധി ദിവസങ്ങളിലും കൂടും. ട്രെയിൻ നിർത്തിയതോടെ സ്വകാര്യ ബസ് സർവീസുകൾക്ക് കൊളള തുടരാമെന്ന സ്ഥിതിയായി.