രഞ്ജിത്തിനെതിരായ പീഡന പരാതി; ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ
സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ഭീഷണിയുണ്ടെന്ന് പരാതിക്കാരൻ. സ്വാധീനിക്കാൻ ശ്രമം നടക്കുന്നു. ആരോപണനത്തിൽ ഉറച്ച് നിൽക്കുന്നു. തെളിവുകൾ കൈയിലുണ്ട്. അതെല്ലാം അന്വേഷണ സംഘത്തിന് കൈമാറുമെന്നും പരാതിക്കാരൻ പറയുന്നു
മൊഴിമാറ്റാൻ സമർദ്ദമുണ്ടെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഡിജിപിക്കാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.
നേരത്തെ ബംഗാളി നടി രഞ്ജിത്തിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു.