NationalTop News

‘ബന്ദ് ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട്; അന്വേഷണം അട്ടിമറിക്കാൻ BJP ഗൂഢാലോചന നടത്തുന്നു’; മമത ബാനർജി

Spread the love

ബിജെപിക്കെതിരെ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടെന്ന മമത ബാനർജി. ബലാത്സംഗ-കൊലപാതക കേസിൻ്റെ അന്വേഷണം അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്ന് ബം​ഗാൾ മുഖ്യമന്ത്രി. സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിൽ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് 7 ദിവസത്തിനകം വധശിക്ഷ ഉറപ്പാക്കുമായിരുന്നുവെന്ന മുഖ്യമന്ത്രി വ്യക്തമാക്കി.

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് മമത ബാനർജി പറഞ്ഞു. ബലാത്സംഗ കുറ്റവാളികൾക്ക്‌ വധ ശിക്ഷ ഉറപ്പാക്കാൻ നിയമസഭയിൽ നിയമഭേദഗതി കൊണ്ടുവരും. സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ മമത ബാനർജി ആഹ്വാനം ചെയ്തു. പ്രതിഷേധാക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല എന്നും മമതയുടെ ഉറപ്പ് നൽകി.

കേസ് സിബിഐ ഏറ്റെടുത്ത് 16 ദിവസം പിന്നിട്ടു നീതി എവിടെയെന്ന് മമത ബാനർജി ചോദിച്ചു. എഐ ഉപയോഗിച്ച് ബിജെപി വലിയ തോതിലുള്ള സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു ഇത് സാമൂഹിക അശാന്തിക്ക് കാരണമാകുന്നുവെന്ന് മമത ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെയാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിൽ സംസ്ഥാനത്ത് വ്യാപക സംഘർഷങ്ങളുണ്ടായി.

പലയിടത്തും തൃണമൂൽ- ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ബന്ദിനിടെ ബിജെപി പ്രാദേശിക നേതാവിന് നേരെ വെടിവെപ്പുണ്ടായി. ബിജെപി പ്രാദേശിക നേതാവ് പ്രിയങ്കു പാണ്ടെയുടെ വാഹനത്തിനു നേരെ വെടിവെപ്പുണ്ടായി. അക്രമത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ഇതിനിടെ ബന്ദിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി കൽക്കട്ട ഹൈക്കോടതി തള്ളി.