പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി; പദ്ധതി 1710 ഏക്കറിൽ; 51,000 തൊഴിലവസരങ്ങൾ
നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളത്തിലെ പാലക്കാടും പദ്ധതിയുടെ പരിധിയിൽ. 1710 ഏക്കറിൽ പദ്ധതി ഒരുങ്ങുക. പദ്ധതിയ്ക്കായി 386 കോടി രൂപയാണ് ചിലവ് വരുന്നത്. 51,000 ഓളം തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എൻ എസ് ഡി സി സംസ്ഥാന സർക്കാരും സംയുക്തമായാണ് വ്യവസായി ഇടനാഴി പദ്ധതി നടപ്പാക്കുക. കഴിഞ്ഞമാസം പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര നിർദേശ കൺസൾട്ടൻസിയുടെ പഠന റിപ്പോർട്ടിന്റെയും ഉന്നതതല ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി കേരളത്തിന് അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈകൊണ്ടിരിക്കുന്നത്.
പദ്ധതിക്കായി സർക്കാർ പാലക്കാട് സ്ഥലമേറ്റെടുത്ത് നടപടികൾ പൂർത്തീകരിച്ചിരുന്നു. മെഡിസിനൽ, കെമിക്കൽ, ബോട്ടാണിക്കൽ പ്രോഡക്ട്‌സ്, റബ്ബർ അധിഷ്ഠിതമായ കേന്ദ്രം കൂടിയായി ഇത് പ്രവർത്തിക്കുമെന്ന് കേന്ദ്ര വ്യക്തമാക്കി.