ആശുപത്രികളിൽ അടിസ്ഥാന സുരക്ഷ ഒരുക്കണം; ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിർദേശം
ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിർദേശം. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശങ്ങൾ കൈമാറി. അടിസ്ഥാന സുരക്ഷ ആശുപത്രികളിൽ ഒരുക്കണം എന്ന് നിർദേശം. സന്ദർശക പാസ് കർശനമായി ഏർപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. സുരക്ഷാ കൺട്രോൾ റൂം സജ്ജീകരിക്കണമെന്നും നിർദേശം നൽകി.
ആശുപത്രി പരിസരങ്ങളിൽ സുരക്ഷ പെട്രോളിങ് നടത്തണം. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം ഒരുക്കുന്ന ഭാരതീയ ന്യായ സംഹിതയുടെ പ്രസക്ത ഭാഗങ്ങൾ ആശുപത്രിയിൽ പ്രദർശിപ്പിക്കുക. ആശുപത്രികളുടെ എല്ലാ മേഖലകളിലും ശരിയായ വെളിച്ചം ഉറപ്പാക്കുക. തുടങ്ങിയവയാണ് കേന്ദ്ര നിർദേശത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനായി സ്പെഷ്യൽ ടാസ്ക് ടീമിനെ നിയോഗിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് വരുന്നത് മുൻപേയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കൊൽക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു. സുരക്ഷിതത്വം ഉറപ്പാക്കണമന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രം ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്.