ഭൂമി വില കൂട്ടി കാണിച്ചു, വായ്പ തട്ടിപ്പിൽ മലപ്പുറത്ത് മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്
വായ്പ തട്ടിപ്പിൽ മുസ്ലിം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്ന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ന്റുമായ ഇസ്മായേൽ മൂത്തേടത്തിനെതിരെയാണ് കേസ് എടുത്തത്.
ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായേൽ ഭൂമി വില കൂട്ടി കാണിച്ച് വായ്പ എടുത്തുവെന്നാണ് കേസ്. 2013 17 കാലയളവിൽ ജില്ലാ സഹകരണ ബാങ്കിന്റെ ഇടക്കര ശാഖയിൽ നിന്നും വ്യാജ രേഖ, ഭൂമിയുടെ വില കൂട്ടിക്കാണിച്ചു വായ്പ എടുത്തു തിരിച്ചടച്ചില്ല. രണ്ടര കോടിയോളം രൂപയാണ് ഇസ്മായേൽ തിരികെ അടക്കാനുള്ളത്. ഇസമയേൽ, ഭാര്യ, മകൻ എന്നിവർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്.