Friday, December 27, 2024
Latest:
KeralaTop News

‘തെറ്റുകാരെ സംരക്ഷിക്കുക എന്നത് പാർട്ടിയുടെ നിലപാടല്ല, മുകേഷിന് പാർട്ടി സംരക്ഷണമില്ല’: കെ രാധാകൃഷ്ണൻ എം.പി

Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ലെന്ന് കെ രാധാകൃഷ്ണൻ എം.പി. കമ്മിറ്റി റിപ്പോർട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിട്ടില്ല.

തെറ്റുകാരെ സംരക്ഷിക്കുക എന്നത് പാർട്ടിയുടെ നിലപാടല്ല. എം മുകേഷിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണ തെറ്റെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. കുറ്റാരോപിതർ എത്ര ഉന്നതരായാലും പാർട്ടി അവരെ സംരക്ഷിക്കില്ല.

തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ നിർദ്ദേശം നൽകും. മൊഴി നൽകിയവർക്കും പരാതി നൽകുന്നവർക്കും സംരക്ഷണം ഒരുക്കും. എല്ലാ മേഖലയിലെയും തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

രാജിക്കാര്യത്തിൽ മുകേഷും സിപിഐഎമ്മും തീരുമാനമെടുക്കട്ടെയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട്. എം മുകേഷ് എംഎൽഎയ്ക്കെതിരെ ഒന്നല്ല നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പരാതികളിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ഒരു മേഖലയാകെ കുറ്റക്കാരാവുന്ന അവസ്ഥയുണ്ടാക്കിയത് സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.