KeralaTop News

പരുന്തുംപാറയിൽ ഭൂമി കയ്യേറിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി എടുക്കാതെ റവന്യൂ വകുപ്പ്

Spread the love

ഇടുക്കി പരുന്തുംപാറയിൽ 110 ഏക്കർ കയ്യേറ്റം കണ്ടെത്തിയ സംഭവത്തിൽ തുടർനടപടി എടുക്കാതെ റവന്യൂ വകുപ്പ്. 41.5 ഏക്കർ ഭൂമി തിരിച്ച് പിടിച്ചു എന്ന് പറയുമ്പോഴും കയ്യേറ്റക്കാരുടെ പട്ടിക ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല. രാഷ്ട്രീയ ഇടപെടൽ ആണ് നടപടികൾ വൈകാൻ കാരണമെന്ന് ആരോപണം

കയ്യേറ്റക്കാർക്കെതിരെ ലാൻഡ് കൺസർവെൻസി ആക്ട് പ്രകാരം കേസ് എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ കയ്യേറ്റക്കാരുടെ പേര് വിവരങ്ങൾ ഇതുവരെ റവന്യൂ വകുപ്പ് പൊലീസിന് കൈമാറിയിട്ടില്ല. കയ്യേറ്റക്കാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടു.

പരുന്തുംപാറയിലെ വിനോദസഞ്ചാര മേഖലയിൽ 110 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ടെന്നായിരുന്നു പീരുമേട് തഹസിൽദാരുടെ കണ്ടെത്തൽ. ഇതിൽ ഇടുക്കി ജില്ലാ കളക്ടർ ആയിരുന്ന ഷീബ ജോർജ് തുടർനടപടികൾക്ക് ഉത്തരവിടുകയും ചെയ്തു. ആദ്യ നടപടിയായി 41. 5 ഏക്കർ സ്ഥലം തിരിച്ചു പിടിച്ചു എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാൽ ഇതിലും വ്യക്തത കുറവുണ്ട്.