പതിമൂന്നുകാരിയെയും സഹോദരങ്ങളെയും CWC ഏറ്റെടുക്കും; മാതാപിതാക്കൾ സന്നദ്ധത അറിയിച്ചു
തിരുവനനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെയും സഹോദരങ്ങളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കും. കുട്ടികൾ സിഡബ്ല്യുസി സംരക്ഷണയിൽ തുടരട്ടെ എന്ന് മാതാപിതാക്കളും സന്നദ്ധത അറിയിച്ചു. 13കാരിയുടെ പത്തുദിവസത്തെ കൗൺസിലിംഗിന് ശേഷം കുട്ടികളെ ഏറ്റെടുക്കാൻ സിഡബ്ല്യുസി തീരുമാനം.
മാതാപിതാക്കൾ അസമിലേക്ക് പോകുന്നില്ല, കേരളത്തിൽ തുടരും. പെൺകുട്ടി മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യമില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചിരുന്നു. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും അടിക്കുമെന്നും കുട്ടി കമ്മീഷന് മുന്നിൽ വിശിദീകരിച്ചുവെന്നും സിഡബ്ല്യുസി ചെയർപേഴ്‌സൺ ഷാനിബ ബീഗം. മൂത്ത കുട്ടിയല്ലേ എന്ന് വച്ച് അമ്മ കുട്ടിയെ കൂടുതൽ വഴക്ക് പറയാറുണ്ടായിരുന്നുവെന്നും കുട്ടി സിഡബ്ല്യുസിയോട് പറഞ്ഞിരുന്നു.
കേരളത്തിൽ തന്നെ നിൽക്കാനാണ് ഇഷ്ട്ടമെന്നും ഇവിടെ തന്നെ പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കുട്ടി പറഞ്ഞു. കുട്ടിയെ മെഡിക്കൽ എടുത്തതിനുശേഷം തിരികെ സിഡബ്ല്യുസിയിൽ എത്തിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. 36 മണിക്കൂർ നീണ്ട തിരിച്ചിലിനൊടുവിൽ വിശാഖപട്ടണത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്താനായത്.