NationalTop News

കനത്ത മഴയും പ്രളയവും; ത്രിപുരയില്‍ 19 പേര്‍ മരിച്ചു

Spread the love

ത്രിപുരയില്‍ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയില്‍ ഇതുവരെ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കനത്ത മഴയില്‍ ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്. മണ്ണിടിച്ചിലില്‍ സ്ത്രീകളും കുട്ടികളുമടക്കം ഏഴു പേര്‍ മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ ത്രിപുരയില്‍ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 65000 ത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി മാണിക് സാഹിയുമായി സംസാരിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി. അഗര്‍ത്തലയില്‍ നിന്നുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും മാറ്റിവച്ചു. അതേസമയം ഉത്തരാഖണ്ഡിലെ രുദ്രപ്രയാകില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാലുപേര്‍ മരിച്ചു. നേപ്പാള്‍ സ്വദേശികളാണ് മരിച്ചത് ഇന്ന് പുലര്‍ച്ചയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.