KeralaTop News

എത്ര വലിയ വിഗ്രഹങ്ങൾ ആയാലും തല്ലിയുടയ്ക്കണം, നിലയ്ക്ക് നിർത്തണം’: ബിന്ദു കൃഷണ

Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നത്. വേട്ടക്കാരന്റെ പേര് പുറത്ത് വിടുന്നതിൽ തെറ്റില്ല. സർക്കാർ കോൺക്ലേവ് നടത്തുന്നത് ദൂർത്തിനാണ്.

കുറ്റകൃത്യം ചെയ്തവരെ പുറത്ത് കൊണ്ടുവരണം. അവർ ശിക്ഷിക്കപ്പെടണം. എത്ര വലിയ വിഗ്രഹങ്ങൾ ആയാലും തല്ലിയുടയ്ക്കണം. അവരെ നിലയ്ക്ക് നിർത്തണമെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

അതേസമയം ഹേമ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം മുദ്ര വെച്ച കവറിൽ ഹൈക്കോടതിക്ക് സമർപ്പിക്കണെമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാൻ ഇരകൾ പരാതിയുമായി വരേണ്ടത് അനിവാര്യമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സിനിമാ മേഖലയിൽ നിന്നടക്കം സർക്കാർ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമായിരിക്കെ പൊതു അഭിപ്രായത്തിനൊപ്പം ചേർന്ന് നിന്ന് പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോൺക്ലേവ് നടത്തുകയാണെങ്കിൽ പരിപാടിയിൽ നിന്ന് മാറി നിൽക്കാനും യുവജന സംഘടനകളുടെയും മഹിളാ കോൺഗ്രസിന്റെയുമെല്ലാം നേതൃത്വത്തിൽ സമര പരിപാടികൾ നടത്താനും യുഡിഎഫിൽ ആലോചനയുണ്ട്.