Wednesday, January 22, 2025
NationalTop News

വനിത ഡോക്ടറുടെ കൊലപാതകത്തിൽ അണയാത്ത പ്രതിഷേധം, സുപ്രീംകോടതി സ്വമേധയായെടുത്ത കേസ് നിർണായകം, ഇന്ന് പരിഗണിക്കും

Spread the love

ദില്ലി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാംത്സംഗ കൊലപാതകത്തില്‍ സ്വമേധയായെടുത്ത കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ സി ബി ഐയോടും, ആശുപത്രി തല്ലിതകര്‍ത്ത സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബംഗാള്‍ സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഡോക്ടര്‍മാരുടെ സുരക്ഷക്കായി കോടതി ദേശീയ തലത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചിരുന്നു.

അതേസമയം സംഭവത്തിൽ രാജ്യമാതെ പ്രതിഷേധം കത്തുകയാണ്. കൊൽക്കത്തയിൽ അർധരാത്രിയും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.