NationalTop News

രാഹുൽ ഗാന്ധിയും ഖാർഗെയും കശ്മീരിൽ; നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കോൺഗ്രസ്

Spread the love

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി ജമ്മു കാശ്മീരിൽ എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിൻ്റെ സന്ദർശനം.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജമ്മുവിലെ ബാങ്ക്വറ്റ് റിസോർട്ടിൽ രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരുമായി യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പ്
ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

അതിനുശേഷം രാഹുൽ ഗാന്ധി ശ്രീനഗറിലേക്ക് യാത്ര തിരിക്കും. പ്രവർത്തകരെയും നേതാക്കളെയും കണ്ടതിനുശേഷം ശ്രീനഗറിൽ വാർത്താസമ്മേളനം നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിക്കൊപ്പം കശ്മീർ സന്ദർശനം നടത്തും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് കാശ്മീരിൽ ലഭിച്ച വലിയ ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു.