KeralaTop News

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കില്ല, സംഘടനാപരമായ കാര്യങ്ങൾ പാർട്ടി തീരുമാനിക്കും’; പി.കെ ശശി

Spread the love

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കില്ലെന്ന് സിപിഐഎം നേതാവ് പി കെ ശശി.തനിക്കെതിരെ പാർട്ടി നടപടി ഉണ്ടോ ഇല്ലയോ എന്ന് ഉത്തരവാദിത്തപ്പെട്ടവർ പറയുമെന്നും പി കെ ശശി പ്രതികരിച്ചു. രാജി വയ്ക്കാനല്ലല്ലോ ചെയർമാൻ സ്ഥാനത്ത് ഇരിക്കാനല്ലേ പാർട്ടി പറഞ്ഞതെന്നാണ് പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കെടിഡിസിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് തിരുവനന്തപുരത്ത് വന്നത്. ബാക്കിയെല്ലാം കൽപ്പിത കഥകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യുണിസ്റ്റ് ജീവിതശൈലിയല്ല പികെ ശശിയുടേതെന്നായിരുന്നു കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം.
പാർട്ടി ഓഫീസ് നിർമ്മാണഫണ്ടിൽ നിന്നും സമ്മേളന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപാ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ബിനാമി സ്വത്തുക്കൾ സമ്പാദിച്ചതുമടക്കം വലിയ കണ്ടെത്തലുകകൾ ശശിക്കെതിരെ റിപ്പോർട്ടിലുണ്ട്.

കമ്യൂണിസ്റ്റിന് നിരക്കാത്ത ജീവിതശൈലിയാണ് ശശിയുടേതെന്നാണ് പുത്തലത്ത് ദിനേശൻ അധ്യക്ഷനായ അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. ജില്ലാ കമ്മിറ്റി യോഗത്തിൽ എൻ എൻ കൃഷ്മദാസ് ഒഴികെ ആരും ശശിയെ പിന്തുണച്ചില്ല. എന്നാൽ ശശി ജില്ലാ കമ്മറ്റി അംഗമായതിനാൽ സംസ്ഥാന കമ്മറ്റിയാണ് നടപടി എടുക്കേണ്ടത്. തൽക്കാലം നടപടി ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം.