‘വിവരങ്ങൾ പുറത്തുവിടേണ്ടെന്ന് പറഞ്ഞില്ല; റിപ്പോർട്ട് പൂർണമായും ശരിയാണ്’; നടി രഞ്ജിനി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ പ്രതികരിച്ച് നടി രഞ്ജിനി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ഹാർജി തള്ളിയതല്ലെന്നും തനിക്ക് സമയം കിട്ടിയില്ലെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം എന്ന് തന്നെയണ് ആദ്യം പറഞ്ഞതെന്നും തന്റെ മൊഴി വായിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് രഞ്ജിനി പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സമിതിയേക്കാൾ ട്രൈബ്യൂണൽ തന്നെ വേണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ട് റിപ്പോർട്ട് പൂർണമായും ശരിയാണെന്നും കണ്ടെത്തലുകൾ കൃത്യമാമാണെന്നും രഞ്ജിനി പറഞ്ഞു. ട്രൈബ്യൂണൽ വേണമെന്ന നിർദേശം സന്തോഷമുണ്ടാക്കുന്നതാണെന്ന് രഞ്ജിനി വ്യക്തമാക്കി.
റിപ്പോർട്ട് വായിച്ചതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്ന് രഞ്ജിന് പറഞ്ഞു. സ്ത്രീകൾ സിനിമ മേഖലയിൽ പ്രശ്നങ്ങൾ നേരിടുന്നുവെന്നത് വാസ്തവം. കമ്മിറ്റിയുടെ കണ്ടെത്തലുകളിൽ നടപടി വേണമെന്ന് നടി ആവശ്യപ്പെട്ടു. തൻ്റെ ഹർജി തള്ളിയത് കൊണ്ടല്ല റിപ്പോർട്ട് പുറത്ത് വന്നതെന്ന് രഞ്ജിനി കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണ് അടങ്ങിയിരിക്കുന്നത്.
മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 233 പേജുകളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്.