KeralaTop News

ദേവസ്വം ബോർഡ് നിയമനത്തിന് കോഴ; ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടിയുമായി CPIM

Spread the love

ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കടുത്ത നടപടിയുമായി സിപിഐഎം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗം കൊച്ചു പ്രകാശ് ബാബുവിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് നേതൃത്വം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഇന്ന് ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സംസ്ഥാന സമിതി അംഗം രാജു എബ്രഹാം അടക്കമുള്ളവർ യോഗത്തിലാണ് തീരുമാനം. ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങിയത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് കൊച്ചു പ്രകാശ് ബാബുവിനെതിരെ ഉയർന്നത്.

പാർട്ടി അം​ഗം തന്നെയാണ് പരാതിയുമായി രം​ഗത്തെത്തിയിരുന്നത്. രണ്ടര വർഷം മുൻപായിരുന്നു ഗുരുവായൂർ ദേവസ്വം ബോർഡിൽ ക്ലറിക്കൽ പോസ്റ്റിൽ നിയമനം നേടി തരാമെന്ന് പറഞ്ഞ് സിപിഐഎം അംഗം കൂടിയായ ഒരാളുടെ പക്കൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചത്. രണ്ടേ മുക്കാൽ ലക്ഷം രൂപയാണ് കൊച്ചു ബാബു പ്രകാശ് തട്ടിയത്.