KeralaTop News

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം; ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറില്ല

Spread the love

ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഏകീകൃത നിറം. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം. മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിർദ്ദേശം. മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും റോഡ് സുരക്ഷ മുന്നിൽ കണ്ടാണ് നിറംമാറ്റം.

അതേസമയം ടൂറിസ്റ്റ് ബസ്സുകളുടെ നിറം മാറില്ല. കോൺട്രാക്റ്റ് കാര്യേജ് ബസുകളുടെ വെള്ളനിറം മാറ്റണം എന്ന അവശ്യം തളളി. ടൂറിസ്റ്റ് ബസ് ഒപ്പറേറ്റർമാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായും നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. നിറം മാറ്റുന്നതോടെ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് 6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. ‘എൽ’ ബോർഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനായി നിലവിലുള്ള സംവിധാനം.