BusinessTop News

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ച് സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

Spread the love

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52520 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6565 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 52,440 രൂപയായിരുന്നു വില. ഗ്രാമിന് 6555 രൂപയുമായി വില ചാഞ്ചാടാതെ നില്‍ക്കുകയായിരുന്നു. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവില ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.

Read Also: മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും; വിദഗ്ധ സംഘത്തിന്റെ പരിശോധന ഭാഗികമായി നിര്‍ത്തും

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് കാണാനായത്.