Sunday, November 24, 2024
Latest:
KeralaTop News

‘പഠിച്ചിട്ട് മതി പാതയെന്ന് സിപിഐ’; വയനാട് തുരങ്കപാത നിർമാണത്തിൽ എൽഡിഎഫിൽ ഭിന്നത

Spread the love

മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടലിന് പിന്നാലെ കോഴിക്കോട് -വയനാട് തുരങ്കപാത നിർമാണത്തിൽ ഇടതുമുന്നണിയിൽ അഭിപ്രായഭിന്നത. പശ്ചിമഘട്ടത്തിലെ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി, തുരങ്കപാതയെ ബന്ധപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് സിപിഐയുടെ വിയോജിപ്പ്.

തുരങ്കപാതകൾ ഏതെങ്കിലും തരത്തിൽ ഉരുൾപൊട്ടലുകൾക്ക് കാരണമാകുമോ എന്നത് പഠിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. എല്ലാതരം സാമൂഹിക പാരിസ്ഥിതിക പഠനങ്ങൾക്ക് ശേഷമാണ് വയനാട് തുരങ്കപാതക്ക് അനുമതി ലഭിച്ചത്. എന്നാൽ പുതിയ സാഹചര്യത്തിൽ വ്യത്യസ്ത നിലാപാടാണ് സിപിഐയുടേത്. പശ്ചിമഘട്ടം ലോലമാണ്, അതുകൊണ്ടാണ് ഉരുൾപൊട്ടൽ ദുരന്തങ്ങൾ ആവർത്തിക്കുന്നത്. ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷം രണ്ട് വട്ടം ആലോചിച്ചേ തുരങ്കപാത പോലള്ള വൻകിട പദ്ധതികൾ നടപ്പിലാക്കാവൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

1643 കോടി രൂപയുടെ തുരങ്കപാതക്ക് ടെൻഡർ നടപടികൾ നടന്നുവരികയാണ്. മലബാറിലെ തന്നെ സുപ്രധാന പദ്ധതിയായാണ് തുരങ്കപാതയെ സർക്കാർ കാണുന്നത്. നേരത്തെ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി ആലോചന ഘട്ടത്തിലും സിപിഐ എതിർപ്പറിയിച്ചിരുന്നു.