Wednesday, March 11, 2026
Latest:
NationalTop News

മുരളി കതക് തുറന്നില്ല; കൊല്ലനെ എത്തിച്ച് വീടിൻ്റെ പൂട്ട് തകർത്തു; മാവോയിസ്റ്റ് നേതാവിന്റെ വീട്ടിൽ NIA റെയ്ഡ്

Spread the love

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ അടുത്തിടെ നടന്ന മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കൊല്ലനെ എത്തിച്ച് വീടിൻ്റെ പൂട്ട് തകർത്താണ് എൻഐഎ സംഘം അകത്ത് കടന്നത്.

മുരളി കതക് തുറക്കാതായതോടെയാണ് പൂട്ട് തകർത്തത്. എൻഐഎയുടെ എട്ടം​ഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെയും ഹൈദരാബാദിലെയും എൻഐഎ യുണീറ്റിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കുറച്ച് നാളുകളായി മുരളി കണ്ണമ്പള്ളി താമസിക്കുന്നത്

നേരത്തെ മഹാരാഷ്ട്ര ഭീ​ക​ര വി​രു​ദ്ധ സേ​ന (എ.ടി.എസ്) ചുമത്തിയ കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. 76 ലെ ​കാ​യ​ണ്ണ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ആ​ക്ര​മ​ണ​കേ​സി​ൽ മു​ഖ്യ​പ്ര​തിയായിരുന്നു.