Kerala

രോഗികളെ ഉള്‍പ്പെടെ ചുമന്നുനടക്കേണ്ട ദുരിതമൊഴിയും; മലക്കപ്പാറ അരേക്കാപ്പ് ഊരിലുള്ളവരെ പുനരധിവസിപ്പിക്കും

Spread the love

തൃശ്ശൂര്‍ മലക്കപ്പാറ അരേക്കാപ്പ് ഊരിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി. നാലു കിലോമീറ്റര്‍ കാല്‍നടയായി മാത്രമെത്താവുന്ന ഊരില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുളള നേരിട്ട് എത്തി പുനരധിവാസ പദ്ധതി അറിയിക്കുകയായിരുന്നു. അനുയോജ്യമായ ഇടം ഊരുനിവാസികള്‍ തന്നെ കണ്ടെത്തിയാല്‍ ഏറ്റെടുത്തു നല്‍കാനും സന്നദ്ധത അറിയിച്ചു. താമസ സ്ഥലത്തിനൊപ്പം കൃഷിഭൂമിയും ഓരോ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും.

വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടര്‍ തന്നെ നേരിട്ട് എത്തി പുനര്‍ദിവാസ പ്രവര്‍ത്തനം പ്രദേശവാസികളെ അറിയിച്ചത്. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശത്ത് 28 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം. 20 കുടുംബങ്ങള്‍ മാര്‍ക്ക് താമസിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇവര്‍ക്ക് മലക്കപ്പാറയില്‍ തന്നെ താമസസൗകര്യവും കൃഷിഭൂമി ഒരുക്കാനും ആണ് നീക്കം. ഭൂമി ഇവര്‍ തന്നെ കണ്ടെത്തിയാല്‍ ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കളക്ടര്‍ ഉറപ്പുനല്‍കി. പുനരധിവാസ പ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.