National

ജാതി സെൻസസ് ഉയർത്തിയുള്ള രാഹുലിന്‍റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ,കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ്

Spread the love

ദില്ലി: ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന ആർഎസ്എസ് മുഖപത്രത്തിലെ പ്രസ്താവന വിവാദമാകുന്നു.ജാതിയാണ് ഇന്ത്യയിന് സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത്, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു.ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ എന്നും ആർഎസ്എസ് കുറ്റപ്പെടുത്തി.രാഹുൽ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിന്‍റേയും കണ്ണിലൂടെയാണ്.ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ എഡിറ്റോറിയലാണ് വിവാദമാകുന്നത്.