‘പ്രധാനമന്ത്രിയുടേത് പോസിറ്റിവ് സമീപനം; ജനകീയ തിരച്ചിൽ ഫല ഫലപ്രദം’; മന്ത്രി മുഹമ്മദ് റിയാസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പോസിറ്റിവ് സമീപനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനകീയ തിരച്ചിൽ ഫലപ്രദമായി എന്ന് മന്ത്രി പറഞ്ഞു. ജനകീയ തിരച്ചിൽ നാട്ടുകാർ നല്ല നിലയിൽ സഹായിച്ചു. ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
2000 പേർ തിരച്ചിലിൽ പങ്കെടുത്തു. മലപ്പുറം ചാലിയറിൽ വിശദമായ തിരച്ചിൽ നാളെയും മറ്റന്നാളും നടക്കുമെന്ന് മന്ത്രി അറിയിച്ചു. നാളെ അഞ്ച് സെക്ടറുകൾ തിരിച്ചാമ് തിരച്ചിൽ നടക്കുക. വിവിധ സേന രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയിൽ നിന്നും ആരംഭിക്കും. ചാലിയാർ മുഴുവൻ വിശദ പരിശോധന നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മലപ്പുറം ജില്ലയുടെ ഭാഗങ്ങക്കിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. താത്കാലിക പുനരാധിവാസത്തിനായി 250 വാടക വീടുകൾ കണ്ടെത്തിയെന്ന് മന്ത്രി അറിയിച്ചു. താത്കാലിക പുനരാധിവാസം ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം അറിഞ്ഞു. വിശദമായ സർവ്വേ നടത്തി ദുരന്ത ഇരകളുടെ അഭിപ്രായം കണ്ടെത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. താത്കാലിക പുനരധിവാസത്തിനായി ഏതു പഞ്ചായത്തിൽ പോകണം എന്നതിന് ഓപ്ഷൻ നൽകും. താത്കാലിക പുനരദിവസം വേഗത്തിൽ ആക്കാൻ ആണ് സർക്കാർ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
ക്യാമ്പിൽ കഴിയുന്ന ചിലർക്ക് ആരും ഇല്ല. അവർക്കു പുനരധിവാസം നൽകും. അവരെ ഒറ്റയ്ക്ക് ഒരു വീട്ടിൽ നിർത്തില്ല. ബേസിക്ക് കിറ്റ് എന്ന നിലയിൽ വീട്ടിൽ വേണ്ട ഫർണിച്ചർ ഉൾപ്പടെ നൽകുമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പിൽ കഴിയുന്നവർക്ക് സൗജന്യമായി മുടി വെട്ടി കൊടുക്കാൻ കോഴിക്കോട് നിന്നും സലൂൺ ജീവനക്കാർ എത്തി.
കേന്ദ്ര പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. 130 പേരെയാണ് ദുരന്തത്തിൽ കാണാതയാവരുടെ ർ അവസാന കണക്കെന്നും 90 പേരുടെ ഡിഎൻഎ സാമ്പിൾ പരിശോദിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.