Sports

നീരജിന് പൂര്‍ണസമ്മതം, ശ്രീജേഷ് ഒളിംപിക്‌സ് പതാക വഹിക്കും! അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളി

Spread the love

പാരീസ്: ഒളിംപിക്‌സ സമാപന ചടങ്ങില്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാക വഹിക്കും. വനിത വിഭാഗത്തില്‍ മനു ഭാക്കറിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജാവലിന്‍ ത്രോയില്‍ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എന്ന് പി ടി ഉഷ വ്യക്തമാക്കിയിരുന്നു. ശ്രീജേഷിന്റെ പേര് അങ്ങോട്ട് നിര്‍ദേശിക്കാന്‍ ഇരിക്കുകയായിരുന്നു എന്ന് നീരജ് മറുപടി പറഞ്ഞതായി ഉഷ പറഞ്ഞു. ഇന്ത്യന്‍ ഹോക്കിക്ക് ശ്രീജേഷ് നല്‍കിയ സംഭാവനയ്ക്കുള്ള ആദരമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വ്യക്തമാക്കി. അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ മലയാൡാണ് ശ്രീജേഷ്. 1992ല്‍ ഷൈനി വില്‍സനും 2004ല്‍ അഞ്ജു ബോബി ജോര്‍ജും ഇന്ത്യന്‍ പതാക വഹിച്ചിട്ടുണ്ട്.

ഒളിംപിക്‌സ് ഹോക്കി മത്സരങ്ങള്‍ക്ക് ശേഷം വിരമിക്കുമെന്ന് നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. എന്തായാലും കരിയറിന് ഒളിംപിക്‌സ് മെഡലോടെ തന്നെ വിരാമം കുറിക്കാനായി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്. ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവിയാണ്

പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നതും. ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. നേരത്തെ, ഇന്ത്യന്‍ ശ്രീജേഷ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ സഹപരിശീലകനാകുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. അതേസമയം, ഹര്‍മന്‍പ്രീത് സിംഗ് ടീമിന്റെ നായകനായി തുടരും. അടുത്ത ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സ് വരെ താരത്തെ അദ്ദേഹം തുടര്‍ന്നേക്കും.