Saturday, December 28, 2024
Latest:
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹര്‍ജി; വനിതാ കമ്മീഷനെ കക്ഷി ചേര്‍ത്തു, വാദം പൂര്‍ത്തിയായി

Spread the love

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. അടുത്ത ചൊവ്വാഴ്ച വിധി പറയും. വനിതാ കമ്മീഷനേയും ഡബ്ല്യു.സിസിയെയും ഹർജിയിൽ കക്ഷി ചേർത്തു. റിപ്പോർട്ട് പുറത്തുവിടണമെന്ന് വനിതാ കമ്മീഷൻ കോടതിയിൽ ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ ഇതൊരു മാർഗരേഖയാകുമെന്നാണ് വനിതാ കമ്മീഷന്‍റെ നിലപാട്.