Kerala

‘വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാർ’; പ്രഖ്യാപനവുമായി മന്ത്രി കെ രാജൻ

Spread the love

വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാരാണെന്ന് റവന്യു മന്ത്രി കെ രാജൻ . കേവലം വീട് നൽകുകയല്ല സർക്കാർ ലക്ഷ്യമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം കേരള മോഡൽ ആകും. പ്രൊജക്ടിൽ ആർക്കും സഹകരിക്കാം, പക്ഷെ പൂർണമായും സർക്കാരിന്റെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചിരുന്നു. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക.

വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെങ്കിൽ അവരെയും ഉൾക്കൊള്ളും.

മുണ്ടക്കൈ സ്കൂളുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുൻനിർത്തി വരുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.