Gulf

വയനാടിന്റെ ദുഖത്തിൽ പങ്ക് ചേർന്ന് ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി

Spread the love

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം അറിയിച്ചുകൊണ്ടും ദുരിതമനുഭവിക്കുന്നവരുടെയും ബന്ധുക്കൾ മരണപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു.

ദമ്മാം ബദർ അൽ റാബി ഹാളിൽ ജില്ലാ പ്രസിഡന്റ് ഗഫൂർ വണ്ടൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന സമ്മേളനം ഓഐസിസി ഗ്ലോബൽ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു കൊണ്ടും ദുരന്തത്തിൽ പെട്ടവരുടെയും മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേർന്ന് കൊണ്ട് സംഘടനാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.

സാധ്യമായ വിധത്തിലെല്ലാം ദുരിത ബാധിതർക്ക് സഹായമെത്തിച്ച് കൊടുക്കാൻ തീരുമാനിച്ച യോഗത്തിൽ ജില്ലയിൽ നിന്നും ഇപ്പോൾ നാട്ടിലുള്ള പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിൽ എർപ്പെട്ട്കൊണ്ട് ദുരിതമാനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് കൊടുക്കുന്നതിനെ അനുമോദിക്കുകയും ചെയ്തു.
ദുരന്തഭൂമിയിൽ സഹായഹസ്തമൊരുക്കുന്ന കർമ്മ ഭടന്മാർക്ക് കത്തിച്ച് പിടിച്ച മെഴുകുതിരിയുമായി പ്രവർത്തകർ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്ത യോഗത്തിൽ ഓഐസിസി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല,ഗ്ലോബൽ കമ്മിറ്റി മെമ്പർ ഹനീഫ റാവുത്തർ,നാഷണൽ കമ്മിറ്റി മെംബർ ചന്ദ്രമോഹൻ, റീജണൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല, റീജണൽ വൈസ് പ്രസിഡന്റ്മാരായ കരീം പരുത്തിക്കുന്നൻ, ഷിജില ഹമീദ്, വിൽ‌സൺ തടത്തിൽ, ജനറൽ സെക്രട്ടറി അൻവർ വണ്ടൂർ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ അഷ്‌റഫ്‌ കൊണ്ടോട്ടി, ഷാഹിദ് കൊടിയേങ്ങൽ, സെക്രട്ടറിമാരായ സിദ്ദീഖ്, ഫൈസൽ കൊണ്ടോട്ടി നാദിർ അബ്ദുൽ സലാം, മുസ്തഫ പള്ളിക്കൽ ബസാർ, ജാഫർ, മുസ്തഫ മറ്റ് ജില്ലാ ഏരിയാ പ്രസിഡണ്ടുമാരായ നജീബ് നസീർ, തോമസ് തൈപ്പറമ്പിൽ, അനവർ സാദത്ത്, മുസ്തഫ നാണിയൂർനബ്രം, രാജേഷ്, സന്തോഷ്,ബെറ്റി, ഷാഹീദകരീം തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സംഘടനാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുള്ള തൊടിക നന്ദിയും പറഞ്ഞു.