Gulf

വയനാട് ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം; കമ്യുണിറ്റി നേതാക്കൾ യോഗം ചേർന്നു

Spread the love

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഖത്തറിലെ ഇന്ത്യൻ സമൂഹം വിപുലമായ പരിപാടികളുമായി രംഗത്ത്. ഇന്ത്യൻ എംബസിക്ക് കീഴിലെ ജീവകാരുണ്യ സംഘടനയായ ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറ(ഐ.സി.ബി.എഫ്)ത്തിന്റെ നേതൃത്വത്തിൽ വിവിധ അപ്പെക്സ് ബോഡികളും പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുക. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വിളിച്ചു ചേർത്ത ഇന്ത്യൻ കമ്യുണിറ്റി നേതാക്കളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗത്തിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ഖത്തറിലെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ദുരിതബാധിതരെ ചേർത്തുപിടിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും കൂടെയുണ്ടാകുമെന്നും ഖത്തർ ഭരണകൂടവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അംബാസിഡർ ഉറപ്പുനൽകി.

ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,മുൻ പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ,ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ,ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്‌മാൻ,ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ യു.സാദിഖ്,നോർക്ക ഡയറക്റ്റർ സി.വി റപ്പായി,കെ.വി ബോബൻ തുടങ്ങിയവർ സംസാരിച്ചു.