Business

ഒരു പടി ഇറങ്ങി സ്വർണ വില; ഇന്നത്തെ നിരക്ക് ഇങ്ങനെ

Spread the love

കേരളത്തിലെ സ്വർണ വിലയിൽ നേരിയ കുറവ്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 51760 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 80 രൂപയുടെ മാത്രം കുറവാണുള്ളത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6470 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5355 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 90 രൂപയില്‍ തുടരുകയാണ്.

ഇന്നലെ സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 51,840 രൂപയും, 6,480 രൂപയുമായിരുന്നു വില.

ആഗോള വിപണിയില്‍ വില ഉയരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ സ്വര്‍ണവില കൂടിയേക്കും. ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ഉപയോഗിക്കുന്നതാകും നല്ലത്.

അതേസമയം സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 90.90 രൂപയാണ് വില. 8 ഗ്രാമിന് 727.20 രൂപ,10 ഗ്രാമിന് 909 രൂപ,100 ഗ്രാമിന് 9,090 രൂപ, ഒരു കിലോഗ്രാമിന് 90,900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.