Kerala

കേരളത്തെ മറക്കാനാവില്ല, വയനാടിന് 10 ലക്ഷം ധനസഹായം നല്‍കി രശ്‌മിക മന്ദാന

Spread the love

വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി നടി രശ്മിക മന്ദാന. അടിയന്തര സഹായമായി 10 ലക്ഷം രൂപ നടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കേരളത്തില്‍ ഒരുപാട് ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. വയനാട് ദുരന്തത്തില്‍ തന്റെ ദുഃഖം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രശ്മിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ രശ്മിക മന്ദാന സംഭാവനയായി നൽകി. കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള അന്യഭാഷാ നടിയാണ് രശ്‌മിക മന്ദാന. കഴിഞ്ഞ ദിവസം, ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് രശ്‌മിക മന്ദാന തൻ്റെ ദുഃഖം പ്രകടിപ്പിച്ചത്.

ഈയടുത്ത ദവസം രശ്മിക കേരളത്തില്‍ എത്തിയിരുന്നു. കരുനാഗപ്പള്ളിയില്‍ ഒരു കടയുടെ ഉദ്ഘാടനത്തിന് ആയിരുന്നു രശ്മിക എത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം നടന്‍ ചിയാന്‍ വിക്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കി മുന്നോട്ട് വന്നിരുന്നു.

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തി ആസിഫ് അലി. ആസിഫിന് പുറമെ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.

ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്‍ 25 ലക്ഷം, മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷം, സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം, ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം, കാര്‍ത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം എന്നിങ്ങനെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.ഡോക്യൂമെന്റെറി സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍ ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയില്‍ ലഭിച്ച പുരസ്‌കാര തുക 2,20,000 രൂപ, കല്‍പ്പറ്റ സ്വദേശി പാര്‍വ്വതി വി സി 1 ലക്ഷം രൂപ.

തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്‌ക്കാര തുകയായ 25,000 രൂപ.സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 25,000 രൂപ, കിറ്റ്സ് 31,000 രൂപ, പ്രഥമ കേരള പ്രഭാ പുരസ്‌ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപ, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.