Kerala

രക്ഷാദൗത്യം കൃത്യമായ രീതിയിൽ; സൈന്യം ഉൾപ്പെടെ അഞ്ച് സംഘം മേഖലയിൽ’; ADGP എംആർ അജിത് കുമാർ

Spread the love

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം കൃത്യമായ രീതിയിലാണെന്ന് എഡിജിപി എംആർ അജിത് കുമാർ. സൈന്യം ഉൾപ്പെടെ അഞ്ച് സംഘം ദൗത്യമേഖലയിൽ രക്ഷാപ്രവർത്തനത്തില് ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ മേഖലയിൽ എത്തിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു.

മുണ്ടക്കൈ പൂർണമായി തകർന്നു. എല്ലാ കെട്ടിടങ്ങളും തകർന്നു. മുഴുവൻ ചെളിയാണ്. മുന്നോറോളം പേരെ കാണാതായിട്ടുണ്ട്. വലിയ പാറകളാണ് വന്ന് വീണത്. പ്രാദേശിക സന്നദ്ധപ്രവർത്തകരും സജീവമായി രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് എഡിജിപി പറഞ്ഞു.മലപ്പുറം നിലമ്പൂർ മുതൽ ദുരന്ത മേഖല വരെ തിരച്ചൽ നടക്കുന്നുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ വ്യക്തമാക്കി.

അതേസമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 286 ആയി ഉയർന്നു. ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്. ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേ​ഗം കൈവരിക്കും. രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു.