Wayanad

വയനാട് ഉരുൾപൊട്ടൽ: ‘പോസ്റ്റ്മോർട്ടം നടപടി സാങ്കേതികം മാത്രമാണ്; ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിരുന്നതാണ്’; മന്ത്രി വീണാ ജോർജ്

Spread the love

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടി സാങ്കേതികം മാത്രമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിരുന്നതാണെന്നും നിയമ വിദഗ്ധർ പറഞ്ഞതിനാലാണ് പിന്നീട് മറ്റു പ്രശ്നങ്ങൾ ഒഴിവാക്കാൻ പോസ്റ്റുമോർട്ടം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ ചെയ്യുന്ന സങ്കീർണതകൾ പോസ്റ്റ്മോർട്ടത്തിൽ ഇല്ല. നിലവിൽ ആശുപത്രികളിൽ സൗകര്യക്കുറവുകൾ ഇല്ലെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. നിലമ്പൂരിൽ നിന്നെത്തുന്ന മൃതദേഹങ്ങൾ സൂക്ഷിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 10 മണി വരെ സ്ഥിരീകരിച്ചത് 123 മരണങ്ങളാണ്. ഇതിൽ മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു.

123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഉരുൾപൊട്ടലിലെ മരണസംഖ്യ ഉയരുകയാണ്. ഒടുവിലത്തെ കണക്കനുസരിച്ച് മരണം 173 ആയി.