ആരോഗ്യമന്ത്രി ആശുപത്രി വിട്ടു; പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു
ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു. ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് വരുന്നതിനിടെ മന്ത്രിയുടെ വാഹനത്തിൽപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് മന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചിരിക്കുന്നത്. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് ആരോഗ്യമന്ത്രി വയനാട്ടിലേക്ക് യാത്രതിരിച്ചത്.
മന്ത്രിയുടെ കണ്ണിനും കൈക്കും പരിക്കേറ്റിരുന്നു. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന രണ്ടുപേരെ ആശുപത്രിയിൽ കണ്ട ശേഷമാണ് മന്ത്രി ദുരന്ത ഭൂമിയിലേക്ക് തിരിച്ചത്. ഇന്ന് 7.30ഓടെയാണ് അപകടമുണ്ടായത്. ബൈക്കിലുണ്ടായിരുന്നവർക്ക് സാരമായി പരുക്കേറ്റെന്നാണ് വിവരം. ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു.
നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 166 പേർ മരിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്.