Wednesday, February 19, 2025
Kerala

യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Spread the love

ഇടുക്കി: അടിമാലി വാളറ അഞ്ചാം മൈൽ കുടിയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംമൈൽകുടി സ്വദേശിനി ജലജ (39)യാണ് മരിച്ചത്. മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നതായി അടിമാലി പൊലീസ് പറഞ്ഞു. ജലജയുടെ ഭർത്താവ് ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് ഭാര്യയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.