Wayanad

വയനാട് സ്കൂളിലെ ഭക്ഷ്യ വിഷബാധ; ഇതുവരെ 193 കുട്ടികള്‍ ചികിത്സ തേടി

Spread the love

വയനാട് ദ്വാരക എയുപി സ്കൂളിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഇതുവരെ 193 കുട്ടികള്‍ ചികിത്സ തേടി. 73 കുട്ടികൾ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇതില്‍ ആറ് കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. ആർക്കും ഇതുവരെ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വയനാട് ഡിഎംഒ അറിയിച്ചു.

ജില്ലാ കളക്ടർ രാവിലെ യോഗം ചേർന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അതേസമയം, വിദ്യാഭ്യാസ മന്ത്രിക്ക് നിലവിലെ നടപടികളെ കുറിച്ച് ഇടക്കാല റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും. സ്കൂളിലെ കുടിവെള്ളത്തില്‍ നിന്നോ തൈരില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. സാംപിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.