തിരച്ചിൽ നിർത്തുന്നതിൽ പ്രതിഷേധം: കൂടിയാലോചിച്ചില്ലെന്ന് എം വിജിൻ; ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങുന്നതിൽ പ്രതിഷേധിച്ച് കേരളം. തിരച്ചിൽ നിർത്തിയത് ദാർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സധ്യതകൾ പ്രയോജന പെടുത്തിന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. രക്ഷാ പ്രവർത്തനം നിർത്തി വെക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരച്ചിൽ നിർത്തിയത് കൂടിയാലോചിക്കാതെയെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു.
കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റുവെന്നും യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാർ ആണെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിന് ആവുന്നത് ചെയ്തെന്നും ഭരണ ഘടനാ പരിമിതികൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം വൈകിട്ടത്തെ യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് എം വിജിൻ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ ഷിരൂരിൽ ഉണ്ടായിട്ട് പോലും സംസാരിച്ചില്ലെന്ന് എം വിജിൻ എംഎൽഎ കുറ്റപ്പെടുത്തി. ഷിരൂരിൽ രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. പരമാവധി ശ്രമം ഈശ്വർ മാൽപെ നടത്തിയെന്നും സംഘത്തിന് ഒന്നു കണ്ടെത്താനായില്ലെന്നും കാർവാർ എം എൽ എ മാധ്യമങ്ങളോട് പറഞ്ഞു. പുഴയിൽ ഒഴുക്ക് വലിയ പ്രശ്നമാണെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അടുത്ത 21 ദിവസം മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. നദി ശാന്തമായാൽ മാത്രമേ ദൗത്യം തുടരാൻ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.