ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുത്; കേരളം
ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് കർണാടക സർക്കാരിനോട് കേരളം. അപകട സ്ഥലത്ത് അവലോകന യോഗം ചേരുന്നു. മന്ത്രി എ കെ ശശീന്ദ്രൻ, കാർവാർ എംഎൽഎ, ഉത്തര കന്നഡ കളക്ടർ, നേവി സംഘം എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇന്നും പ്രതീക്ഷ ഈശ്വർ മാൽപെയിൽ. മാൽപെ സംഘം ബോട്ടുകൾ ഇറക്കി.
ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനം ഏകോപനമില്ലായ്മയുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം എംഎൽഎൽഎയ്ക്ക് പരിമിതിതികളുണ്ട്. അവിടുത്തെ സംസ്ഥാനഗവൺമെന്റാണ് ഇത് ചെയ്യണ്ടത്. യോഗത്തിൽ ഒന്ന് പറയുന്നു. പിന്നീട് മറ്റൊന്ന് നടപ്പിലാക്കുന്നു. പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
രക്ഷാപ്രവർത്തനത്തിൽ എല്ലാവരും ഒരു ടീം ആയി പ്രവർത്തിക്കുകയാണ്. സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്യണം. യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കണം. രക്ഷാദൗത്യം നടക്കുന്നിടത്ത് അർജുന്റെ കുടുംബത്തെ എത്തിക്കണം. അവിടുത്തെ കാര്യങ്ങൾ അറിയിക്കുന്നില്ല എന്നത് ഒരു പ്രശ്നം തന്നെയാണ്. അവർക്കെതിരെയുള്ള സൈബർ ആക്രമണം ഗുരുതരമായ ഒരു വിഷയം തന്നെയാണ്. അതിനു പിന്നിൽ എന്തെങ്കിലും താല്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.