National

അർജുൻ രക്ഷാ ദൗത്യത്തിൽ നിരാശ; ഈശ്വർ മാൽപെയുടെ തെരച്ചിൽ വിഫലം, പ്രതീക്ഷ നഷ്ടപ്പെട്ട് മാൽപെ സംഘം

Spread the love

ഷിരൂർ രക്ഷാ ദൗത്യത്തിൽ വീണ്ടും നിരാശ. ഈശ്വർ മാൽപെയുടെ തെരച്ചിൽ വിഫലം. പ്രതീക്ഷ നഷ്ടപ്പെട്ട് മാൽപെ സംഘം. ദൗത്യത്തിൽ നിരാശയെന്ന് എ കെ എം അഷ്‌റഫ് എംഎൽഎ. തെരച്ചിലിൽ പുരോഗതിയില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് പറഞ്ഞു.കേരള കർണാടക മുഖ്യമന്ത്രിമാർ ചർച്ച ചെയ്‌ത്‌ പുതിയ പദ്ധതി തയ്യാറാക്കണം. ഡൈവിങ് സാധ്യമല്ലെന്ന് ഡൈവിങ് സംഘവും അറിയിച്ചു

മുങ്ങിയപ്പോള്‍ പാറക്കല്ലുകളാണ് കിട്ടുന്നതെന്നും ഇവ നീക്കാതെ ട്രക്കിന്‍റെ അടുത്തേക്ക് എത്താനാകില്ലെന്നുമാണ് ഈശ്വര്‍ മല്‍പെ പറഞ്ഞത്.കേരളം മുഴുവൻ അര്‍ജുനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടെ നില്‍ക്കുന്നത്. ഇപ്പോഴത്തെ കാര്യങ്ങള്‍ ഇരു മുഖ്യമന്ത്രിമാരെയും ധരിപ്പിക്കും. എല്ലാ ദിവസവും മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ പ്രതീക്ഷയുള്ള എന്തെങ്കിലും വിവരം നല്‍കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍, ഇപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമാണ് മുന്നിലുള്ളത്. ഓരോ ദിവസവും കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് വിവരം കൈമാറുന്നുണ്ട്. സതീഷ് സെയില്‍ എംഎല്‍എയുടെ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണ്. സഭയില്‍ പോലും പോകാതെ അദ്ദേഹം ഇവിടെയുണ്ട്. വെള്ളത്തിന്‍റെ ഒഴുക്ക് കുറയാതെ ഇറങ്ങാനാകില്ലെന്നാണ് നേവിക്കാര്‍ പറയുന്നത്.

പലരീതികളിലുള്ള തടസങ്ങളാണ് വരുന്നത്. നിര്‍ബന്ധമായും ഉന്നത തല ആലോചന ആവശ്യമാണെന്നും എകെഎം അഷ്റഫ് എംഎല്‍എ പറഞ്ഞു. ഷിരൂരിൽ ഡ്രഡ്‌ജർ എത്തിക്കില്ലെന്ന് കാർവാർ എംഎൽഎ അറിയിച്ചു.പാലങ്ങളുടെ ഉയരക്കുറവ് ഡ്രഡ്‌ജർ എത്തിക്കുന്നതിന് തടസമെന്ന് എംഎൽഎ പറഞ്ഞു.